ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന ബസ് തലകീഴായി മറിഞ്ഞു: അപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു
03:15 PM Sep 20, 2024 IST | Online Desk
Advertisement
ബംഗളൂരു: ഹുന്‍സൂരില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി അമല്‍ ഫ്രാങ്ക്‌ലിന്‍(22) ആണ് മരിച്ചത്.ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന എസ് കെ എസ് ട്രാവല്‍സിന്റെ എ സി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
അര്‍ദ്ധ രാത്രി 12.45 ഓടെയാണ് സ്വകാര്യബസ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു.
Advertisement