കരുതലും അർപ്പണബോധവുമുള്ള ജനകീയ നേതാവ്; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി
01:11 PM Jul 18, 2024 IST
|
Online Desk
Advertisement
ന്യൂഡല്‍ഹി: കേരളത്തിലെ സമുന്നതാണയായിരുന്ന രാഷ്ട്രീയ നേതാവ് ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
യഥാർത്ഥ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ ജീവിതവും ജീവനും കേരളത്തിലെ ജനങ്ങൾക്കായി സമർപ്പിച്ച വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
Advertisement
ജനങ്ങൾക്കുവേണ്ടി ജനപ്രതിനിധിയെന്ന പേരിലും ജനകീയനായ മനുഷ്യനെന്ന പേരിലും സാധാരണക്കാർക്കായി അദ്ദേഹം നിലകൊണ്ടുവെന്നും അദ്ദേഹത്തിന്റെ യാത്ര ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പാരമ്പര്യവുമായി ഇഴുകിച്ചേർന്നുള്ളതായിരുന്നുവെന്നും അര്‍പ്പണബോധവും കരുതലും ഉള്ള നേതൃത്വത്തിന്‍റെ സാക്ഷ്യപത്രമായി
അദ്ദേഹം ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നുവെന്നും ഉമ്മൻ ചാണ്ടിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു.
Next Article