ലൈംഗികാതിക്രമ പരാതിയില്‍ ഇടവേള ബാബുവിനും മണിയന്‍പിള്ള രാജുവിനുമെതിരെ കേസെടുത്തു
10:40 AM Aug 29, 2024 IST | Online Desk
Advertisement
കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ നടന്മാരായ ഇടവേള ബാബുവിനും മണിയന്‍പിള്ള രാജുവിനുമെതിരെ കേസെടുത്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിളിനെതിരെയും കേസെടുത്തു. നടിയുടെ പരാതിയില്‍ പറഞ്ഞ നടന്‍ മുകേഷ്, ജയസൂര്യ, ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് വി.എസ്. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Advertisement
'ഡാ തടിയാ' സിനിമയുടെ സെറ്റില്‍ വെച്ച് മണിയന്‍പിള്ള രാജു ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. 'അമ്മ'യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി.
കഴിഞ്ഞ 26ാം തീയതിയാണ് മുകേഷ് ഉള്‍പ്പെടെ സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ നടി ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.