ആലപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു
ആലപ്പുഴ: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു. പ്രജിത്ത് എന്ന വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അധ്യാപിക രമ്യ, കായികാധ്യാപകന്‍ ക്രിസ്തുദാസ് എന്നിവര്‍ക്കെതിരെ മണ്ണഞ്ചേരി പൊലീസാണ് കേസെടുത്തത്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇപ്പോള്‍ കേസ്. വിശദ അന്വേഷണത്തിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് പറഞ്ഞു.സംഭവത്തില്‍ ഗുരുതര ആരോപണങ്ങള്‍ സഹപാഠികളും ബന്ധുക്കളും ഉന്നയിച്ചിരുന്നു. അധ്യാപകരുടെ ശിക്ഷാ നടപടിയാണ് സംഭവത്തിനുപിന്നിലെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.
സ്‌കൂളിലെ അവസാന പീരഡില്‍ പ്രജിത്തിനെയും സഹപാഠി അജയനെയും ക്ലാസില്‍ കണ്ടില്ല. പിന്നീട് ഇരുവരും എത്തിയപ്പോള്‍ മറ്റു കുട്ടികളുടെയും അധ്യാപകരുടെയും മുന്നില്‍വെച്ച് ഇരുവരെയും തല്ലുകയും ശകാരിക്കുകയും ചെയ്തു. ക്രിസ്തുദാസ് ചൂരലെടുത്ത് വിദ്യാര്‍ഥികളെ തല്ലിയിരുന്നു. കൂടാതെ രമ്യ അടക്ക രണ്ട് അധ്യാപകര്‍ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.