മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് മര്‍ദ്ദനം: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുലിനെതിരെ നരഹത്യ ശ്രമത്തിന് കേസെടുത്തു
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്ക് വീണ്ടും മര്‍ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവ് രാഹുലിനെതിരെ പരാതി നല്‍കി യുവതി. യുവതിയുടെ പരാതിയില്‍ രാഹുലിനെതിരെ നരഹത്യ ശ്രമത്തിന് കേസെടുത്തു.മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ഞായറാഴ്ചയാണ് രാഹുല്‍ ആദ്യം മര്‍ദിച്ചത്. കൂടാതെ അമ്മ ഫോണ്‍ വിളിച്ചതെന്തിനാണെന്ന് ചോദിച്ചും മര്‍ദിച്ചുവെന്നും യുവതി പന്തീരാങ്കാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
തിങ്കളാഴ്ച പരാതിയില്ലെന്ന് അറിയിച്ച യുവതി പന്തീരാങ്കാവ് പൊലീസിന് ഇന്ന് പരാതി എഴുതി നല്‍കുകകയായിരുന്നു.ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് നേരത്തെ കസ്റ്റഡിയിലെടുത്ത രാഹുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
മര്‍ദനമേറ്റ് ഗുരുതര പരിക്കുകളോടെ തിങ്കളാഴ്ച രാത്രിയാണ് യുവതിയെ ഭര്‍ത്താവ് രാഹുല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
യുവതിയുടെ കണ്ണിനും ചുണ്ടിനും പരിക്കേറ്റിട്ടുണ്ട്. രാത്രി ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും തനിക്ക് പരാതിയില്ലെന്നും നാട്ടിലേക്ക് പോയാല്‍ മതിയെന്നുമാണ് യുവതി പൊലീസിന് എഴുതി നല്‍കിയത്. എന്നാല്‍ യുവതിയുടെ വീട്ടുകാരുടെ ഇടപെടലില്‍ വീണ്ടും പരാതി നല്‍കുകയായിരുന്നു. ഏറെ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് അടുത്തിടെയാണ് ഹൈകോടതി റദ്ദാക്കിയത്.
ഉഭയസമ്മത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗണ്‍സിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ കൗണ്‍സിലറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് കേസ് റദ്ദാക്കാമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്.
ഭര്‍തൃവീട്ടില്‍ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമര്‍ദ്ദനത്തിന് ഇരയായി എന്നാണ് യുവതിയും കുടുംബവും ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദം കാരണമാണ് പരാതി നല്‍കിയതെന്നും തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു