Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവം; എസ്ഐക്ക് തടവ് ശിക്ഷ

06:51 PM Sep 04, 2024 IST | online desk kollam
Advertisement

പാലക്കാട്‌: ആലത്തൂരിൽ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്ഐക്ക് തടവ് ശിക്ഷ. എസ്ഐ വി.ആർ.റിനേഷിനാണ് ഹൈക്കോടതി തടവ് ശിക്ഷ വിധിച്ചത്. എന്നാൽ ശിക്ഷ നടപ്പാക്കുന്നത് ഒരുവർഷത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. സമാനകുറ്റങ്ങൾ ചെയ്യരുതെന്ന വ്യവസ്ഥയിലാണ് ശിക്ഷ മരവിപ്പിച്ചത്.

Advertisement

കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിന് ആസ്പ‌ദമായ സംഭവം. ആലത്തൂർ സ്റ്റേഷനിൽ അപകടവുമായി ബന്ധപ്പെട്ട കേസിൽ കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനെ എസ്ഐ അപമാനിക്കുകയായിരുന്നു. അക്വിബ് സുഹൈൽ എന്ന അഭിഭാഷകനെയാണ് അപമാനിച്ചത്. അഭിഭാഷകനെ എസ്ഐ അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് എസ്ഐ വി.ആർ.റിനീഷിനെ സ്ഥലം മാറ്റിയിരുന്നു. വിഷയത്തിൽ സ്വമേധയായാണു കോടതി ഇടപെട്ടത്.

Tags :
kerala
Advertisement
Next Article