ഷാജിയുടെ മരണത്തിൽ എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: വി ഡി സതീശൻ
12:42 PM Mar 14, 2024 IST | Online Desk
Advertisement
കേരള സർവകലാശാല കലോത്സവത്തിലെ കോഴക്കേസില്‍ ആരോപണ വിധേയനായ വിധികര്‍ത്താവ് പിഎൻ ഷാജിയുടെ മരണത്തിൽ എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിദ്ധാര്‍ത്ഥന്റെ മരണം കൊണ്ടും എസ്എഫ്ഐ പഠിച്ചില്ലെന്ന് മാത്രമല്ല, സർവകലാശാല കലോത്സവത്തിൽ എസ്എഫ്ഐ ആക്രമണം അഴിച്ചുവിട്ടു. എസ്എഫ്ഐക്കാരുടെ ക്രൂരത വീണ്ടും മറ്റൊരാളുടെ മരണത്തിന് കൂടി കാരണമായെന്ന് അദ്ദേഹം വിമര്‍ശിച്ചു.
Advertisement
സംസ്ഥാനത്ത് രക്ഷകർത്താക്കളുടെ ഭീതി വർധിച്ചിരിക്കുകയാണ്, കുട്ടികളെ കോളജിൽ അയക്കാൻ പേടിയാണ്. എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. എൻഡിഎയുടെ കേരളത്തിലെ നോൺ പ്ലേയിങ്ങ് ക്യാപ്റ്റനാണ് പിണറായി വിജയൻ എന്നും വി ഡി സതീശൻ പറഞ്ഞു.