For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വന്യജീവി ആക്രമണത്തെത്തുടർന്ന് മൂന്നാറില്‍ കണ്‍ട്രോള്‍ റൂം തുറക്കും

10:34 AM Feb 28, 2024 IST | ലേഖകന്‍
വന്യജീവി ആക്രമണത്തെത്തുടർന്ന് മൂന്നാറില്‍ കണ്‍ട്രോള്‍ റൂം തുറക്കും
Advertisement
Advertisement

ഇടുക്കി: വന്യ ജീവി ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ തീരുമാനിച്ചു . വനം മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തു.

പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തും. കൂടാതെ വയനാട് മാതൃകയിൽ ആര്‍ആര്‍ടി സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി. ആനത്താരയില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തും . പ്രശ്ന മേഖലയില്‍ ഫോറസ്റ്റ്, പൊലീസ് സംയുക്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി . ഇനി ആനയുടെ ആക്രമണത്തില്‍ ഒരു ജീവൻപോലും പൊലിയാതിരിക്കാനുള്ള മുന്‍ കരുതലിന് വനം മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ വനം മേധാവി, ചീഫ് വൈല്‍ഡ് ലൈഫ് വാഡന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.