ഷിരൂരിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി
02:03 PM Aug 06, 2024 IST
|
Online Desk
Advertisement
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഷിരൂർ ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വലകുടുങ്ങിയ നിലയിലായിരുന്നു മൃദദേഹമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഷിരൂർ മണ്ണിടിച്ചിലിൽപ്പെട്ട ആരുടെയെങ്കിലും മൃതദേഹമാണോയെന്നറിയാൻ കരയിലെത്തിച്ച് പരിശോധിക്കേണ്ടതുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗംഗാവലിപ്പുഴ ഒഴുകിച്ചേരുന്ന പ്രദേശമാണിത്. കഴിഞ്ഞദിവസം ഈ പ്രദേശത്തുനിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു.
Advertisement
Next Article