പെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസം; കോഴിക്കോട് ഭിന്നശേഷിക്കാരൻ ജീവനൊടുക്കി
04:12 PM Jan 23, 2024 IST
|
Veekshanam
Advertisement
കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപാറയിൽ ഭിന്നശേഷിക്കാരൻ ജീവനൊടുക്കിയ നിലയിൽ. മുതുകാട്ടിൽ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചൻ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വികലാംഗ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചൻ നേരത്തെ പഞ്ചായത്ത് ഓഫീസിൽ കത്തു നൽകിയിരുന്നു. കിടപ്പു രോഗിയായ മകൾക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെൻഷൻ മുടങ്ങിയിരുന്നു.
Advertisement
Next Article