സ്വർണവിലയിൽ കുറവ്; പവന് 200 രൂപ കുറഞ്ഞു
10:57 AM Dec 06, 2024 IST | Online Desk
Advertisement
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7115 രൂപയും പവന് 56920 രൂപയുമായി. സ്വർണവിലയിൽ സ്ഥിരതയില്ലാതെയാണ് തുടരുന്നത്. 18കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5875 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം. എന്നാല്‍ വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 99 രൂപയാണ് വിപണിവില. അന്താരാഷ്ട്ര തലത്തിലെ വ്യതിയാനങ്ങൾ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്നുണ്ട്.
Advertisement