For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മൂന്നം​ഗ കുടുംബം ജീവനൊടുക്കി

10:29 AM Jun 10, 2024 IST | ലേഖകന്‍
മൂന്നം​ഗ കുടുംബം ജീവനൊടുക്കി
Advertisement
Advertisement

നെയ്യാറ്റിൻകര: വിഷം കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. നെയ്യാറ്റിൻകര തൊഴുക്കൽ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മണിലാൽ (52), ഭാര്യ സ്മിത (45), മകൻ അഭിലാൽ (22) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. കുടുംബസമേതം ജീവനൊടുക്കാൻ പോവുകയാണെന്ന് മണിലാൽ ചില ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചു. തുടർന്ന് ഇക്കാര്യമറിഞ്ഞ് നഗരസഭ കൗൺസിലർ കൂട്ടപ്പന മഹേഷും മകനും സ്ഥലത്ത് എത്തിയപ്പോൾ മണിലാൽ എന്തോ ദ്രാവകം കുപ്പിയിൽനിന്ന് കുടിച്ചു കസേരയിൽ ഇരിക്കുന്നതാണു കണ്ടത്. വീടിനകത്തു കയറി നോക്കിയപ്പോൾ സ്മിതയെയും അഭിലാലിനെയും അവശനിലയിൽ കണ്ടെത്തി. ഉടൻ തന്നെ ഇരുവരെയും പിന്നാലെ മണിലാലിനെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.