For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഹൈപ്പർ ആക്ടീവ് ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

08:31 PM Nov 16, 2024 IST | Online Desk
ഹൈപ്പർ ആക്ടീവ് ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു
Advertisement

പാലക്കാട്: അച്ഛനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു. പാലക്കാട് ആനക്കര സ്പെഷ്യൽ എഡ്യൂക്കേഷൻ സെന്ററിലായിരുന്നു സംഭവം. കൂറ്റനാട് സ്വദേശികളായ സുരേഷ്, വിദ്യ ദമ്പതികളുടെ മകൻ ആഘോഷ് ആണ് മരിച്ചത്. അച്ഛൻ സുരേഷിനൊപ്പം ഹൈപ്പർ ആക്ടീവ് കുട്ടികൾക്കുള്ള തെറാപ്പി പരിശീലനത്തിനെത്തിയതായിരുന്നു കുട്ടി. കുട്ടിയെ രക്ഷിക്കാൻ അച്ഛനും കൂടെ കിണറ്റിൽ ചാടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.