Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സൗദി അറേബ്യയിൽ കണ്ടെത്തിയത്‌ വൈറ്റ് ഗോള്‍ഡിന്റെ വമ്പന്‍ ശേഖരം

11:01 AM Dec 21, 2024 IST | Online Desk
Advertisement

സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അരാംകോയുടെ എണ്ണപ്പാടത്തില്‍ ലിഥിയത്തിന്റെ ശേഖരം കണ്ടെത്തിയാതായി റിപ്പോർട്ട്. ലിഥിയം ഖനനത്തിനായി വ്യാവസായികാടിസ്ഥാനത്തില്‍ പുതിയ പര്യവേഷണം അധികം വൈകാതെ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സൗദി. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ലിഥിയം ഇന്‍ഫിനിറ്റായാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അതിനൂതന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. വെളുത്ത സ്വർണം എന്ന് അറിയപ്പെടുന്ന ലിഥിയം ഇലക്ട്രിക് കാറുകള്‍ ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയുടെ ബാറ്ററികള്‍ നിര്‍മിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഏറ്റവും കുറഞ്ഞ സാന്ദ്രതയുള്ള ലോഹമായ ലിഥിയം ഉയര്‍ന്ന റിയാക്ടിവിറ്റിയുള്ള മൂലകങ്ങളിലൊന്നാണ്.
പരമ്പരാഗത രീതിയേക്കാള്‍ എണ്ണപ്പാടങ്ങളില്‍ നിന്നും ലിഥിയം വേര്‍തിരിച്ചെടുക്കുന്നത് വളരെ ചെലവേറിയ പ്രക്രിയയാണ്. എന്നാലും വരും കാലങ്ങളില്‍ ലിഥിയത്തിന്റെ ആവശ്യകത കൂടുമെന്നും വന്‍ വില കിട്ടുമെന്നുമാണ് സൗദിയുടെ പ്രതീക്ഷ.

Advertisement

Tags :
Businessinternational
Advertisement
Next Article