For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആലുവയില്‍ ഇലക്ട്രോണിക് ഷോപ്പിൽ വന്‍ തീപിടുത്തം

06:45 PM Nov 10, 2024 IST | Online Desk
ആലുവയില്‍ ഇലക്ട്രോണിക് ഷോപ്പിൽ വന്‍ തീപിടുത്തം
Advertisement

കൊച്ചി: ആലുവയില്‍ വന്‍ തീപിടുത്തം. തോട്ടുമുഖത്തെ ഇലക്ട്രോണിക് ഷോപ്പായ ഐ ബെല്ലിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ചയായിതിനാല്‍ ജീവനക്കാര്‍ ആരും കടയില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ഐ ബെല്ലിന്‌റെ ഷോറൂം പൂര്‍ണമായും കത്തിനശിച്ചു.

Advertisement

മുകളിലത്തെ നിലയിലായിരുന്നു തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ ആഘാതത്തില്‍ ഷോറൂമിന്റെ ഗ്ലാസുകള്‍ ഉള്‍പ്പെടെ പൊട്ടിത്തെറിച്ച് താഴെ റോഡിലേക്ക് വീണു. തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തീപടര്‍ന്നത് എങ്ങനെയെന്നതില്‍ വ്യക്തതയില്ല.

Tags :
Author Image

Online Desk

View all posts

Advertisement

.