ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്നും ലഭിച്ചത് മനുഷ്യന്റെ വിരൽ; അന്വേഷണം ആരംഭിച്ചു പോലീസ്
03:31 PM Jun 13, 2024 IST
|
ലേഖകന്‍
Advertisement
Advertisement
മുംബൈ: ഓർഡർ ചെയ്ത ഐസ്ക്രീമില് നിന്നും മനുഷ്യന്റെ വിരല്‍ ലഭിച്ചു. മുംബൈയിലെ ഡോക്ടറും മലാഡ് സ്വദേശിയുമായ ഒർലെം ബ്രെൻഡൻ സെറാവോ എന്ന ഇരുപത്തേഴുകാരിക്കാണ് ബട്ടർ സ്കോച്ച് ഐസ്ക്രീമില് നിന്ന് വിരല്‍ ലഭിച്ചത്. ഡോക്ടറുടെ സഹോദരിയാണ് 'Zepto' എന്ന ആപ്പുവഴി ഐസ്ക്രീമും മറ്റു ചില പലചരക്ക് സാധനങ്ങളും ഓർഡർ ചെയ്തത്. ഈ ഓർഡറിൽ നിന്നും ലഭിച്ച ഐസ്ക്രീമില് ഒന്നാണ് ഡോക്ടർ കഴിച്ചത്. കഴിച്ചുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ നാവില്‍ എന്തോ തടയുന്നതായി തോന്നിയെന്നും പരിശോധിച്ചപ്പോഴാണ് അത് വിരലാണെന്ന് മനസിലായതെന്നുമാണ് ഡോക്ടർ പറയുന്നത്. എന്നാല്‍ രുചിവ്യത്യാസം അനുഭവപ്പെട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.
Next Article