For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കാര്യവട്ടം ക്യാമ്പസിനുള്ളിലെ ‍ടാങ്കിൽ കണ്ടെത്തിയ മനുഷ്യ അസ്ഥികൂടം അതിസാഹസികമായി പുറത്തെടുത്തു

11:56 AM Feb 29, 2024 IST | Online Desk
കാര്യവട്ടം ക്യാമ്പസിനുള്ളിലെ ‍ടാങ്കിൽ കണ്ടെത്തിയ മനുഷ്യ അസ്ഥികൂടം അതിസാഹസികമായി പുറത്തെടുത്തു
Advertisement

കേരള യൂണിവേഴ്‌സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളിലെ ‍ടാങ്കിൽ കണ്ടെത്തിയ മനുഷ്യൻ്റെ
അസ്ഥികൂടം പുറത്തെടുത്തു. ഏറെ നേരം നീണ്ട ശ്രമങ്ങൾക്കൊടുവിൽ സാഹസികമായാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടർ ടാങ്കിനുള്ളിൽ പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. ഫോറൻസിക് വിദഗ്‌ധരും പരിശോധനയ്ക്കായി ടാങ്കിനുള്ളിൽ ഇറങ്ങി. ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാർട്ട്മെന്റ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ ഇന്നലെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാർ ശുചീകരണ പ്രവർത്തനത്തിന്റെ ഭാ​ഗമായി എത്തിയപ്പോഴാണ് വാട്ടർ ടാങ്കിൻ്റെ മാൻഹോൾ വഴി അസ്ഥികൂടം കണ്ടത്. വിവരം ലഭിച്ചതിനു പിന്നാലെ കഴക്കൂട്ടം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.

Advertisement

20 അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടത്. അതുകൊണ്ട് തന്നെ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാതെ അഗ്നിരക്ഷാസേന തിരികെ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ ഫോറൻസിക്ക് സംഘവും അ ഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. 20 അടിതാഴ്‌ചയുള്ള ടാങ്കിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയശേഷമാണ് സംഘം ഇറങ്ങിയത്. ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്താനാണ് തീരുമാനം. അസ്ഥികൂടം ആരുടേതാണെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കാനും ദുരൂഹത നീക്കാനും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.