A.M.M.A.യ്ക്ക് വീഴ്ചപറ്റി; പഴുതടച്ചുള്ള അന്വേഷണം വേണം; പൃഥ്വിരാജ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ അന്വേഷണം നടത്തണമെന്നും കുറ്റം തെളിഞ്ഞാൽ മാതൃകാപരമായ ശിക്ഷ നൽകണം എന്നും നടൻ പൃഥ്വിരാജ്. ആരോപണം തെറ്റെന്നു തെളിഞ്ഞാൽ തിരിച്ചും നടപടി വേണമെന്നും പൃഥ്വിരാജ് പറഞ്ഞു. പഴുതടച്ചുള്ള അന്വേഷണമാണ് വേണ്ടതെന്നും താരം പറഞ്ഞു.
കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പേരുകൾ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. ഞാൻ ഇതിൽ ഇല്ലാ എന്ന് പറയുന്നതിൽ തീരുന്നില്ല എൻ്റെ ഉത്തരവാദിത്തമെന്നും പൃഥ്വിരാജ് പറഞ്ഞു. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാ താകണം, ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയൻ കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
ഒരു പദവിയിൽ ഇരിക്കുന്നവർ ആരോപണം നേരിടുമ്പോൾ പദവി ഒഴിയുക തന്നെ വേണമെ ന്നും അമ്മ ശക്തതമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും ഒത്തു ചേർന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെവരും എന്നു പ്രതീക്ഷിക്കുന്നതായും താരം പ്രതികരിച്ചു.
സിനിമയിൽ ബഹിഷ്‌കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേർത്തു. എല്ലാ സംഘടനയുടേയും തലപ്പത്ത് സ്ത്രീകൾ വേണമെന്നാണ് നിലപാട്. കോൺക്ലേവ് പ്രശ്‌ന പരിഹാരം ഉണ്ടാകട്ടെ. എന്നാൽ കഴിയുന്നത് എല്ലാം ചെയ്യാമെന്നും പൃഥ്വിരാജ് പറഞ്ഞു.