തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു
02:12 PM Jan 10, 2025 IST | Online Desk
Advertisement
മലപ്പുറം: തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന്‍കുട്ടി (54) ആണ് മരിച്ചത്. കോട്ടക്കലില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി ഒരു മണിക്കായിരുന്നു സംഭവം. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. കൃഷ്ണന്‍കുട്ടിയെ ആന തുമ്പിക്കൈകൊണ്ട് തൂക്കി എറിയുകയായിരുന്നു. 27 പേര്‍ക്ക് പരുക്കേറ്റു. രണ്ട് പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
Advertisement