കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ
കോട്ടയം: നേഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ തിരുവല്ല ചാലക്കുഴി സ്വദേശി സതീഷ് കുമാർ പോലീസ് പിടിയിൽ . തിരുവാർപ്പ് സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് പലതവണകളായി ഇയാൾ 50000 രൂപയോളം തട്ടിയെടുക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിംഗ് അസിസ്റ്റന്റ് ജോലി വാദ്ഗാനം ചെയ്തതായിരുന്നു തട്ടിപ്പ് .
ഇയാൾ തന്റെ മൊബൈൽ ഫോണിലൂടെ നിർമ്മിച്ച വ്യാജ ഉത്തരവ് വീട്ടമ്മയ്ക്ക് നൽകുകയും എന്നാൽ നിയമനത്തിനായി എത്തിയപ്പോഴാണ് താൻ ചതിക്കപ്പെട്ട വിവരം വീട്ടമ്മ മനസിലാക്കുന്നത്.
ഹരിപ്പാട്, കീഴുവായ്പൂർ എന്നീ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാന രീതിയിലുള്ള കേസുകൾ നിലനില്കുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.