പള്ളിപ്പുറത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മയുടെ അറിവോടെ
ചേര്‍ത്തല: പള്ളിപ്പുറത്ത് നവജാത ശിശുവിനെ അമ്മയുടെ ആണ്‍ സുഹൃത്ത് കൊലപ്പെടുത്തിയത് അമ്മ ആശയുടെ അറിവോടെ. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആശയ്ക്ക് കുഞ്ഞ് ജനിച്ചത് ആശയുടെ ഭര്‍ത്താവ് അറിഞ്ഞിരുന്നുവെന്നും കുഞ്ഞിനെ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നത് വിലക്കിയിരുന്നതായും ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം പഞ്ചായത്ത് ഏറ്റെടുത്ത് സംസ്‌കരിച്ചു
പ്രസവശേഷം കുഞ്ഞിനെ വീട്ടില്‍ കൊണ്ടുവരുന്നത് ഭര്‍ത്താവ് വിലക്കിയിരുന്നതിനാല്‍ കുഞ്ഞിനെ ബിഗ്‌ഷോപ്പറിലിട്ട് ആണ്‍ സുഹൃത്തായ രതീഷിനെ ഏല്‍പ്പിച്ചു. ബിഗ് ഷോപ്പറില്‍ സ്‌കൂട്ടറില്‍ വച്ച് രതീഷ് കുഞ്ഞിനെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയ ശേഷം കുഞ്ഞു കരഞ്ഞതോടെ പെട്ടെന്ന് തന്നെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് വീടിനു തൊട്ടടുത്ത് കുഴിച്ചിട്ടു. ആശകുഞ്ഞിനെ വിറ്റ വിവരം പ്രചരിച്ചതും പോലീസ് അന്വേഷണം തുടങ്ങിയതും അറിഞ്ഞതോടെ മൃതദേഹം പുറത്തെടുത്ത് കത്തിച്ചു കളയാന്‍ തീരുമാനിച്ചുവെന്ന് ആലപ്പുഴ എസ് പി, മോഹനചന്ദ്രന്‍ പറഞ്ഞു.
രതീഷ് ഒറ്റയ്ക്കാണോ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയും നടത്തും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം പഞ്ചായത്ത് ഏറ്റെടുത്ത് സംസ്‌കരിച്ചു. കേസില്‍ അമ്മയ്ക്കും ആണ്‍ സുഹൃത്തിനുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.