Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്‌കൂട്ടറില്‍ ക്രെയിനിടിച്ച് നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

07:54 PM Dec 06, 2024 IST | Online Desk
Advertisement

പെരിന്തല്‍മണ്ണ: സ്‌കൂട്ടറില്‍ ക്രെയിനിടിച്ച് നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. പെരിന്തല്‍മണ്ണ പാണമ്പിയിലെ പുളിക്കല്‍ നജീബിന്റെയും ഫജീലയുടെയും മകളായ നേഹ (21)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെ പെരിന്തല്‍മണ്ണ കോഴിക്കോട് റോഡില്‍ ജൂബിലി റോഡ് ജങ്ഷനിലാണ് അപകടം. മലപ്പുറം പൂക്കോട്ടൂരിലെ പാറഞ്ചേരി വീട്ടില്‍ അഷര്‍ ഫൈസലുമായി ഞായറാഴ്ചയായിരുന്നു നേഹയുടെ നിക്കാഹ്. അല്‍ഷിഫ നഴ്‌സിങ് കോളജില്‍ ബി.എസ്.സി വിദ്യാര്‍ഥിനിയാണ് നേഹ. വെട്ടത്തൂര്‍ കാപ്പിലെ ബന്ധു വീട്ടില്‍ വെള്ളിയാഴ്ച സല്‍ക്കാരം കഴിഞ്ഞ് നേഹയെ കോളജില്‍ കൊണ്ടുവിടാന്‍ എത്തിയതായിരുന്നു ഭര്‍ത്താവ്. വാഹനം മറുഭാഗത്തേക്ക് കടക്കുന്നതിനിടില്‍ യു ടേണില്‍ തിരിക്കാനിരിക്കെയാണ് വേഗതയിലെത്തിയ ക്രെയിന്‍ വന്ന് സ്‌കൂട്ടറിന് പിന്നിലിടിച്ചത്. റോഡില്‍ തെറിച്ചു വീണ വിദ്യാര്‍ഥിനി ക്രെയിനി ന്റെ അടിയില്‍ പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നിയ, സിയ എന്നിവരാണ് നേഹയുടെ സഹോദരിമാര്‍. മൃതദേഹം മൗലാന ആശുപത്രി മോര്‍ച്ചറിയില്‍

Advertisement

Tags :
kerala
Advertisement
Next Article