Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്‌കൂളിലെ കഫ്ത്തീരിയയില്‍ വെച്ച് മകനൊപ്പം ഉച്ചഭക്ഷണം കഴിച്ച രക്ഷിതാവിനെ അറസ്റ്റ് ചെയ്തു

02:19 PM Feb 09, 2024 IST | Online Desk
Advertisement

വാഷിങ്ടണ്‍: സ്‌കൂളിലെ കഫ്ത്തീരിയയില്‍ വെച്ച് മകനൊപ്പം ഉച്ചഭക്ഷണം കഴിച്ച രക്ഷിതാവിനെ അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയ ഏരിയ സ്‌കൂള്‍ ഡിസ്ട്രിക്റ്റിലാണ് സംഭവം. സ്‌കൂളില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗം നടക്കുകയായിരുന്നു . യോഗത്തിനെത്തിയാണ് രക്ഷിതാവ് സ്‌കൂളിലെത്തിയത്. സമയമായപ്പോള്‍ മകനൊപ്പം കഫ്ത്തീരിയയില്‍ പോയി ഉച്ചഭക്ഷണം കഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

Advertisement

യോഗത്തിനെത്തിയ രക്ഷിതാവ് നിയമങ്ങള്‍ ലംഘിച്ചതായും അതാണ് അറസ്റ്റ് ചെയ്യാന്‍ കാരണമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. കോണ്‍ഫറന്‍സ് മുറിയില്‍ ചില നിയമങ്ങളൊക്കെയുണ്ട്. ആ നിയമങ്ങള്‍ പാലിച്ചില്ല എന്ന് മാത്രമല്ല, രക്ഷിതാവ് മകനെയും കൂടി കഫ്ത്തീരിയയിലേക്ക് പോവുകയും ചെയ്തുവെന്നും പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി.

രക്ഷിതാവ് അറസ്റ്റിനെ എതിര്‍ത്തതിനാല്‍ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. സ്‌കൂളിലെ സുരക്ഷക്ക് ഭീഷണിയാകുന്ന ഒന്നും അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. അറസ്റ്റ് പരിഹാസ്യമായ നടപടിയാണെന്നും തങ്ങളുടെ മക്കളും അതേ സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്നുമാണ് ചില രക്ഷിതാക്കള്‍ പ്രതികരിച്ചത്. യോഗത്തിനെത്തിയത് അഞ്ജാതനൊന്നുമല്ലെന്നും കുട്ടിയുടെ രക്ഷിതാവ് ആണെന്നും ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടുണ്ട്.

Advertisement
Next Article