പ്ലസ് വൺ വിദ്യാർഥി സഹപാഠിക്കുനേരേ വെടിവെച്ചു
10:31 AM Aug 08, 2024 IST
|
Online Desk
Advertisement
ആലപ്പുഴ: സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിച്ചു. സഹപാഠിക്കു നേരേയാണ് വെടിവെച്ചത്. ആർക്കും പരിക്കില്ല. ചൊവ്വാഴ്ച ഉച്ചയോടെ ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിലാണ് സംഭവം നടന്നത്. അധ്യാപകർ പരാതി നൽകിയതിനെത്തുടർന്ന് ആലപ്പുഴ സൗത്ത് പോലീസ് വെടിയേറ്റ വിദ്യാർഥിയുടെ മൊഴിയെടുത്തു. തുടർന്ന് വെടിവെച്ച വിദ്യാർഥിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എയർഗണ്ണും കത്തിയും കണ്ടെടുത്തു. രണ്ടു വിദ്യാർഥികൾ കൂടി സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്തതിനാൽ പോലീസ് ജുവനൈൽ കോടതിക്കു റിപ്പോർട്ട് നൽകി വിദ്യാർത്ഥികൾ ജുവനൈൽ കോടതിയിൽ ഹാജരാകണം.
Advertisement
Next Article