ഹൈദരാബാദിലെ റോഡിന് രത്തന്‍ ടാറ്റയുടെ പേരു നല്‍കും
ഹൈദരാബാദ്: ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിന്റെ അപ്രോച്ച് റോഡിന് കഴിഞ്ഞദിവസം അന്തരിച്ച വ്യവസായി രത്തന്‍ ടാറ്റയുടെ പേരു നല്‍കാന്‍ തെലങ്കാന സര്‍ക്കാര്‍ ആലോചിക്കുന്നു.
സംസ്ഥാന ഐ.ടി-വ്യവസായ മന്ത്രി ഡി. ശ്രീധര്‍ ബാബുവാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. ടാറ്റക്ക് അനുശോചനം അര്‍പ്പിച്ചു കൊണ്ട് എക്‌സില്‍ ഷെയര്‍ ചെയ്ത കുറിപ്പില്‍ തെലങ്കാനയിലെ വ്യാവസായിക വികസനത്തിന് ടാറ്റ നല്‍കിയ പ്രോത്സാഹനത്തെയും സംഭാവനകളെയും മന്ത്രി അനുസ്മരിച്ചു
'ഹൈദരാബാദിനെ സംബന്ധിച്ച് തനിക്ക് വലിയൊരു കാര്യം മനസ്സിലുണ്ടെന്ന് അദ്ദേഹം എനിക്ക് മറുപടി നല്‍കി. അങ്ങനെയാണ് അദിബത്ലയില്‍ സിക്കോര്‍സ്‌കി ഹെലികോപ്ടര്‍ പദ്ധതി രൂപപ്പെട്ടത്. ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസിന്റെ വ്യവസായത്തിന് നന്ദി. ഇന്ന് ഒരു ആഗോള എയ്റോസ്പേസ് ക്ലസ്റ്ററായി അത് മാറിയിരിക്കുന്നുവെന്നും മന്ത്രി എഴുതി.
ഹൈദരാബാദിലെ രത്തന്‍ ടാറ്റ റോഡിനായുള്ള തന്റെ ആഗ്രഹം അ?ദ്ദേഹം പങ്കുവെച്ചു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, വ്യവസായ മേധാവികള്‍, സെലിബ്രിറ്റികള്‍, സാധാരണക്കാര്‍ എന്നിവരുള്‍പ്പെടെ ആയിരങ്ങള്‍ വ്യാഴാഴ്ചത്തെ രത്തന്‍ ടാറ്റയുടെ അന്തിമ യാത്രയില്‍ അദ്ദേഹത്തിന് കണ്ണീരോടെ വിട നല്‍കി.