Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വർക്കല ഇടവ വെറ്റക്കട ബീച്ചിൽ ഒഴുക്കിൽപ്പെട്ട് റഷ്യൻ വനിതയ്ക്ക് ദാരുണാന്ത്യം

03:18 PM Feb 21, 2024 IST | Online Desk
Advertisement

കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. വർക്കല ഇടവ വെറ്റക്കടയിലാണ് സംഭവം. റഷ്യൻ സ്വദേശിനി അൻഷെലിക്ക (52) ആണ് മരിച്ചത്. ഇന്നു രാവിലെ 11.30ഓടെ വെറ്റക്കട ബീച്ചിലായിരുന്നു അപകടം. ശക്തമായ തിരയിൽ പെട്ടാണ് ഇടവയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചു വന്നിരുന്ന റഷ്യൻ വനിത അപകടത്തിൽപ്പെട്ടത്.

Advertisement

മറ്റൊരു റഷ്യൻ യുവതിക്കൊപ്പം കടലിൽ കുളിക്കുമ്പോൾ അൻഷെലിക്ക ശക്തമായ തിരയിൽപ്പെടുകയായിരുന്നു. അവശനിലയിൽ ഒഴുകിവരുന്ന യുവതിയെ സർഫിംഗ് സംഘമാണ് കണ്ടത്. ഉടൻതന്നെ വർക്കല താലൂക്ക് ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൽ ലഭ്യമായിട്ടില്ല.

Tags :
featuredkerala
Advertisement
Next Article