സർക്കാർ-ഗവർണർ രാഷ്ട്രീയ നാടകങ്ങളുടെ പരിതാപകരമായ അന്ത്യമാണ് സംഭവിച്ചത്; പ്രതിപക്ഷ നേതാവ്
12:05 PM Jan 25, 2024 IST
|
Veekshanam
Advertisement
തിരുവനന്തപുരം: നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നയപ്രഖ്യാപന പ്രസംഗം നടത്താൻ ഭരണഘടനാപരമായി ബാധ്യതയുള്ള ഗവർണർ നിയമസഭയിൽ വന്ന് അവസാന ഖണ്ഡികമാത്രം വായിച്ചുപോയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു.
Advertisement
വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് വി.ഡി.സതീശൻ പറഞ്ഞു. യഥാർത്ഥത്തിൽ സർക്കാർ തയാറാക്കിക്കൊടുത്ത നയപ്രഖ്യാപനത്തിൽ ഒരു കാര്യവുമില്ല. അതിൽ കാര്യമായി ഒരു കേന്ദ്ര വിമർശനവുമില്ല. കേരളീയത്തിനെക്കുറിച്ചും നവകേരള സദസിനെക്കുറിച്ചുമാണ് പറയുന്നത്. ഗവർണറും സർക്കാരും തമ്മിൽ കുറേ നാളുകളായി നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Article