പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു
10:27 AM Apr 15, 2024 IST
|
Online Desk
Advertisement
കൊച്ചി : പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികന് മരിച്ചു. വടുതല സ്വദേശി മനോജ് ഉണ്ണി (28) ആണ് മരിച്ചത്. വളഞ്ഞമ്പലത്ത് ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്.
Advertisement
എസ്എ റോഡിൽ നിന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയർ കെട്ടിയിരുന്നത്. കൈ കാണിച്ചിട്ടും നിർത്താതെ മനോജ് മുന്നോട്ട് പോവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അപകടത്തിൽപ്പെട്ട മനോജിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികത്സയിലിരിക്കെ രാത്രി ഒന്നരയോടെ മരിച്ചു.
Next Article