Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരളത്തിൽ ഒരു സീറ്റ്:മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് ബിജെപി  

08:38 AM Jan 15, 2024 IST | Veekshanam
Advertisement

 

Advertisement

വീണയ്ക്കെതിരായ കേസു വെച്ചും ബിജെപി വിലപേശൽ; ഇടനിലക്കാരനാവുന്നത് ഒരു മുൻ കേന്ദ്രമന്ത്രി

കോഴിക്കോട്: ഏതുവിധേനയും കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയുടെ മകളെ വെച്ച് വിലപേശുന്നു. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ മാസപ്പടി വിവാദത്തിൽ കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണം മുഖ്യമന്ത്രിയെ 'ബ്ലാക്ക് മെയിൽ' ചെയ്യാനുള്ള ബിജെപിയുടെ തന്ത്രം മാത്രം. കേരളത്തിൽനിന്ന് രണ്ട് ലോകസഭാ സീറ്റിൽ വിജയിക്കാൻ ബിജെപിയെ സഹായിക്കുക എന്ന ധാരണയിലൂടെ കേസിൽനിന്ന് തലയൂരാൻ സാധിക്കുമെന്നാണ് അമിത്ഷായുടെ ദൂതന്മാർ പിണറായിയെ അറിയിച്ചത്. ബിജെപി ലക്ഷ്യമിടുന്ന രണ്ട് സീറ്റുകളും പരമ്പരാഗതമായ് സിപിഐ മത്സരിക്കുന്നതായതിനാൽ സിപിഎം വോട്ട് മറിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നീക്കം. ഇപ്പോൾ മുഖ്യമന്ത്രിയുമായി അടുപ്പം പുലർത്തുന്ന, ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മുൻ കേന്ദ്രമന്ത്രി മുഖേനയാണ് അമിത് ഷായുടെ ദൂതന്മാർ വിലപേശൽ നടത്തുന്നത്. 

 പിണറായി വിജയൻ പ്രതിക്കൂട്ടിലായ എസ് എൻ സി ലാവ്‌ലിൻ കേസിൽ സിബിഐ നടത്തുന്ന ഒളിച്ചുകളി ഇതിനകം ചർച്ചയായതാണ്. സിബിഐ 'അസൗകര്യം' കാണിച്ച്36 തവണയാണ് കേസ് പരിഗണിക്കാതെ സുപ്രീംകോടതി മാറ്റിവെച്ചത്.ഡൽഹി, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കേന്ദ്ര ഏജൻസികൾ വേട്ടയാടുമ്പോൾ കേരള മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിലായ സ്വർണക്കടത്ത് കേസിലുൾപ്പെടെ മെല്ലെ പോക്ക് സമീപനമാണ് ഇ ഡി സ്വീകരിക്കുന്നത്. സിപിഎം നേതാവ് എസി മൊയ്തീൻ അറസ്റ്റിലാവുമെന്ന ഘട്ടത്തിലെത്തിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലും ലൈഫ് മിഷൻ കേസിലും സമാനമായ ഒത്തുതീർപ്പ് നടന്നിരുന്നു. മുഖ്യമന്ത്രിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായ സി എം രവീന്ദ്രനെ മണിക്കൂറുകളോളം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തെങ്കിലും അതിനപ്പുറത്തേയ്ക്ക് അന്വേഷണം കടക്കാതിരുന്നതും

കേസിലെ വിവാദനായിക സ്വപ്‌ന സുരേഷ് സ്വര്‍ണക്കടത്ത് ഇടപാടിലെ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തിയെങ്കിലും അന്വേഷിക്കാതിരുന്നതും നേരത്തെയുള്ള ഒത്തുതീർപ്പിന്റെ ഭാഗമായിരുന്നു.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണമുൾപ്പെടെ മരവിപ്പിച്ചാണ് പിണറായി വിജയൻ പ്രത്യുപകാരം ചെയ്തത്. ഈ ധാരണയുടെ പുറത്ത് കോൺഗ്രസിന്റെ ലോകസഭാ സീറ്റുകൾ കുറയ്ക്കാനുള്ള തന്ത്രവും സിപിഎം നേരത്തെ പുറത്തെടുത്തതാണ് .

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയതലത്തിൽ രൂപപ്പെടുന്ന ഇന്ത്യ മുന്നണിയുടെ താല്പര്യം പോലും ബലികഴിച്ച് സംസ്ഥാനത്ത് കോൺഗ്രസ്, സിപിഎം അണികളിൽ സ്പർധ കൂട്ടാനുള്ള ബോധപൂർവ്വമായ ശ്രമം നടന്നിരുന്നു. നവ കേരള സദസ്സുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തന്നെയാണ് സംഘർഷത്തിന് ആക്കം കൂട്ടിയത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ സിപിഎം അനുഭാവികളുടെ വോട്ടുകളും യുഡിഎഫിന് ലഭിച്ചു എന്നാണ് വിലയിരുത്തൽ. ഇത്തവണ ആ സാധ്യത അടയ്ക്കുകയും സ്പർധ വർധിപ്പിച്ച് ബിജെപി പാളയത്തിലേക്ക് വോട്ട് മറിക്കുകയുമാണ് ലക്ഷ്യം. സിപിഐ മത്സരിക്കുന്ന രണ്ട് പ്രധാന സീറ്റുകളിൽ ബിജെപിക്ക് വോട്ട് മറിക്കാനാണ് ഒടുവിൽ ഉണ്ടായ ധാരണ. എന്നാൽ പിണറായി വിജയൻ ആഗ്രഹിച്ചതുപോലെ അണികൾ പ്രവർത്തിച്ചില്ലെങ്കിൽ ഈ ധാരണ ഫലവത്താകില്ല. കേന്ദ്ര ഏജൻസികൾ മകൾക്ക് വിലങ്ങു വയ്ക്കുമെന്ന ഘട്ടമെത്തിയാൽ പിണറായി വിജയൻ ആത്മാർത്ഥമായി ഇടപെടുമെന്നും തങ്ങളുടെ സ്ഥാനാർഥികൾക്ക് വിജയം ഉറപ്പാക്കുമെന്നുമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ.

  രാജ്യത്തെ സുപ്രധാന സംസ്ഥാനങ്ങളിൽ പലതിലും വലിയ വിജയം നേടിയപ്പോഴും കേരളം കയ്യകലത്തായത് നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഒരുപോലെ ക്ഷീണമായിരുന്നു. കേരളത്തിൽ ബിജെപിക്ക് വിജയിക്കാനുള്ള ഏക മാർഗമെന്ന നിലയിലാണ് സിപിഎം മുഖ്യമന്ത്രിയെ മകളുടെ പേരിൽ ബ്ലാക്ക്മെയിൽ ചെയ്യുന്നത്.

Tags :
featuredkeralaPolitics
Advertisement
Next Article