ആര്യ രാജേന്ദ്രന് സംസ്ഥാന നേതാക്കൾ നൽകുന്ന പിന്തുണയിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തി
10:55 AM Jul 03, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ കഴിഞ്ഞ ദിവസം മേയർ ആര്യാ രാജേന്ദ്രനെതിരെ കടുത്ത വിമർശനങ്ങളാണ് ഉണ്ടായത്. എന്നാൽ വിമർശനങ്ങൾ ഉയരുമ്പോഴും ആര്യ രാജേന്ദ്രനു സിപിഎമ്മിലെ സംസ്ഥാന നേതാക്കൾ നൽകുന്ന പിന്തുണയിൽ പാർട്ടിക്കുള്ളിൽ തന്നെ രോഷമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Advertisement
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസുമാണ് ആര്യയെ സംരക്ഷിക്കാം നിരന്തരം രംഗത്തെത്തുന്നതെന്നും ആരോപണമുണ്ട്. അതുപോലെ രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമായ എ.എ. റഹീമും ആര്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്ന മറ്റൊരാളാണ്.
Next Article