Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

റെയില്‍വേ സേവനങ്ങള്‍ക്കായി ഒറ്റ ആപ്പ്, ഡിസംബര്‍ അവസാനത്തോടെ നിലവില്‍ വരും

10:44 AM Nov 05, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: തീവണ്ടിയാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കല്‍ തുടങ്ങി യാത്രാവേളയിലെ ല്ലാ കാര്യങ്ങള്‍ക്കുമായി ഒറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു. ആപ്പ് ഡിസംബര്‍ അവസാനത്തോടെ നിലവില്‍ വരുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഐ.ആര്‍.സി.ടി.സി.യുമായി ചേര്‍ന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് പുതിയ മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നത്.

Advertisement

നിലവില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കായി വെവ്വേറെ ആപ്പുകളും വെബ്‌സൈറ്റുകളുമാണുള്ളത്. ടിക്കറ്റ് റിസര്‍വേഷനുവേണ്ടി നിലവിലുള്ള ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട് ആപ്പാണ് ഏറ്റവും പ്രചാരത്തില്‍. 2023-24-ല്‍ മാത്രം ഐ.ആര്‍.സി.ടി.സി.യുടെ മൊത്തം ലാഭം 1111.26 കോടിരൂപയാണ്. മൊത്തം വരുമാനം 4270.18 കോടിയും. വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയതാണ്.

Tags :
nationalnews
Advertisement
Next Article