Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'രക്ഷാപ്രവർത്തകരുടെ' മുഖത്തേറ്റ അടി.കുറ്റം ചെയ്ത പോലീസ് ഗുണ്ടകളെ വെറുതെ വിടില്ല.ഭരണകൂട ഭീകരതയുടെ ചുവന്ന ദണ്ഡ് പിടിച്ചവരുടെ കയ്യിൽ നിയമത്തിന്റെ കയ്യാമം വയ്ക്കും: അബിൻ വർക്കി

02:21 PM Nov 08, 2024 IST | Online Desk
Advertisement

ആലപ്പുഴയിൽ നവകേരള ബസിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് , കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച കേസിൽ ,ഗൺമാന്മാർക്ക് ക്ലീൻചിറ്റ് നൽകിയ ക്രൈംബ്രാഞ്ച് റിപ്പോർട്ട്‌ കോടതി തള്ളിയ നടപടി സർക്കാരിന്റെ മുഖത്തേറ്റ തിരിച്ചടിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി. വിഷയത്തിൽ ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

Advertisement

.കോടതിയുടെ മേൽനോട്ടത്തിലുള്ള തുടരന്വേഷണത്തിലൂടെ സത്യം പുറത്തുവരും എന്ന് യൂത്ത് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. രക്ഷാപ്രവർത്തനം എന്ന ഓമനപ്പേരിൽ കാക്കിയിട്ട ഗുണ്ടകളും ഡിവൈഎഫ്ഐ ഗുണ്ടകളും ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചത് നാടാകെ കണ്ടതാണ്. ഇവരെ രക്ഷിക്കാൻ മുഖ്യമന്ത്രിയും സർക്കാരും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ഇന്നത്തെ കോടതി വിധിയിലൂടെ 'രക്ഷാപ്രവർത്തനത്തെ' ഏറ്റെടുത്ത പിണറായി വിജയനാണ് കോടതി മറുപടി പറഞ്ഞിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ അവസാന ബഞ്ചുവരെ ഈ നിയമ പോരാട്ടം യൂത്ത് കോൺഗ്രസ് തുടരും. ഭരണകൂട ഭീകരതയുടെ ചുവന്ന ദണ്ഡു വെച്ച് ആക്രമിച്ച കൈകളിൽ നിയമത്തിന്റെ കയ്യാമം വയ്ക്കും വരെ വിശ്രമരഹിതമായി പോരാടുമെന്നുംയൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.അബിൻ വർക്കി പറഞ്ഞു

Tags :
news
Advertisement
Next Article