സ്വർണവിലയിൽ നേരിയ കുറവ്
11:16 AM Jan 14, 2025 IST | Online Desk
Advertisement
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. സ്വര്‍ണം ഗ്രാമിന് 7330 രൂപയും പവന് 58640 രൂപയുമാണ് വിപണി വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞു. ഗ്രാമിന് 6045 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളിവിലയും കുറഞ്ഞു. ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 96 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ജനുവരി ഒന്നിന് രേഖപ്പെടുത്തിയ പവന് 57200 എന്ന നിരക്കാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. അതിനുശേഷം 12 ദിവസങ്ങള്‍കൊണ്ട് 1520 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. ഇന്നലെ കുറിച്ച പവന് 58720 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
Advertisement