സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
11:17 AM May 27, 2024 IST
|
Online Desk
Advertisement
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച കുറവ് രേഖപ്പെടുത്തിയിരുന്നു. അതിനു ശേഷം കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. 200 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 53,320 രൂപയായി.
Advertisement
ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ വര്‍ധിച്ച് 6665 രൂപയിലേക്കെത്തി. സ്വര്‍ണവിലയിലുണ്ടായത് വര്‍ധനവാണെങ്കിലും 55000 ത്തിൽ നിന്നും 53000ത്തിലേക്കെത്തിയത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. കേരളത്തില്‍ വെള്ളിവില ഗ്രാമിന് 97 രൂപയാണ്. അതേസമയം സ്വര്‍ണം വില്ക്കാന് ഉദ്ദേശിക്കുന്നവര്‍ കുറച്ചുകൂടി കാത്തിരിക്കുന്നതാകും ഉചിതം.
Next Article