Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ സൈനികന് വീരമൃത്യു

05:57 PM Jan 18, 2024 IST | Veekshanam
Advertisement

ന്യൂഡൽഹി: ജമ്മു കശ്മീരിലെ രജൌരിയിൽ കുഴിബോംബ് സ്ഫോടനത്തിൽ സൈനികന് വീരമൃത്യു. രണ്ട് സൈനികർക്ക് പരിക്കേറ്റു. അഗ്നിവീറായ ലുധിയാന സ്വദേശി അജയ് സിങ്ങാണ് വീരമൃത്യു വരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. പരിക്കേറ്റവരെ ഉദംപൂരിലെ സൈനിക ആശുപത്രിയിലേക്ക മാറ്റി. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. നിയന്ത്രണരേഖയിലെ പതിവ് നിരീക്ഷണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെതുടര്‍ന്ന് പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ഒരാളെ രക്ഷിക്കാനായില്ല.

Advertisement

Advertisement
Next Article