Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബംഗ്ലാദേശില്‍ നിന്ന് 205 പേരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയില്‍ എത്തി

02:19 PM Aug 07, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: ഭരണ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ബംഗ്ലാദേശില്‍ നിന്ന് 205 പേരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയില്‍ എത്തി. ആറു കുട്ടികളും 199 മുതിര്‍ന്നവരുമാണ് ബുധനാഴ്ച രാവിലെ ധാക്കയില്‍നിന്നും ഇന്ത്യയിലെത്തിയത്.

Advertisement

ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ ഏറെക്കുറെ നിയന്ത്രണവിധേയമാണെന്ന് യാത്രക്കാരില്‍ ഒരാളായ അര്‍പിത് എന്ന ഇന്ത്യന്‍ പൗരന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷങ്ങള്‍ ഏറെക്കുറെ നിയന്ത്രണവിധേയമാണ്. റോഡുകളും ഹൈവേകളും എല്ലാം പ്രശ്‌നരഹിതമാണ്. നാളെ മുതല്‍ എല്ലാം പൂര്‍ണമായും പ്രവര്‍ത്തിച്ചു തുടങ്ങും. ഫാക്ടറികള്‍, ഓഫിസുകള്‍, ബാങ്കുകള്‍, കോളേജുകള്‍, സ്‌കൂളുകള്‍ എല്ലാം ശരിയായി നടക്കാന്‍ പോവുകയാണെന്നും അര്‍പിതിനെ ഉദ്ദരിച്ച് എ.എന്‍.ഐ പുറത്തുവിട്ടു.പരിഭ്രാന്തിയിലായിരുന്നോ യാത്രയെന്ന ചോദ്യത്തിന് അല്ലായെന്നും എയര്‍ലൈനുകള്‍ എല്ലാം സര്‍വിസ് തുടങ്ങിയതായും കുടുംബം ആശങ്കയിലായതുകൊണ്ടു മാത്രം അവരെ കാണാന്‍ വന്നതാണെന്നും രണ്ട് മൂന്ന് ദിവസത്തിന് ശേഷം താന്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും അര്‍പിത് പറഞ്ഞു.

കലാപകാരികള്‍ ഒരു വിഭാഗത്തിലെ ആളുകളെ മാത്രം ഉന്നമിടുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത് ശരിയല്ലെന്നും എല്ലാം നല്ല രീതിയില്‍ തന്നെ ആണെ'ന്നായിരുന്നു മറുപടി. ഷെയ്ഖ് ഹസീന രാജ്യം വിട്ടതില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്നും ആണെന്നും അര്‍പിത് പരാമര്‍ശിച്ചു. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായെന്ന് മറ്റൊരു യാത്രക്കാരനും പ്രതികരിച്ചു.

അതിനിടെ, ഡല്‍ഹിയില്‍നിന്ന് ധാക്കയിലേക്ക് രണ്ട് പ്രതിദിന വിമാന സര്‍വിസ് എയര്‍ ഇന്ത്യ ബുധനാഴ്ച ആരംഭിക്കുമെന്ന് റി?പ്പോര്‍ട്ടുകള്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെയുള്ള സര്‍വിസ് എയര്‍ ഇന്ത്യ റദ്ദാക്കിയെങ്കിലും വൈകുന്നേരത്തോടെ ധാക്കയിലേക്ക് സര്‍വിസ് നടത്തുകയായിരുന്നു.

Advertisement
Next Article