കണ്ണൂരിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ
09:35 PM Nov 28, 2024 IST
|
Online Desk
Advertisement
കണ്ണൂർ: റെയിൽവേ സ്റ്റേഷനിലും സമീപത്തും വച്ചായി 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെയാണ് കൂടുതൽ പേർക്ക് കടിയേറ്റത്. സ്റ്റേഷൻ്റെ മുൻപിലും പ്ലാറ്റ് ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റവർ അടിയന്തരമായി ചികിത്സതേടണമെന്ന് അധികൃതർ പറഞ്ഞു. റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്നും ഇതിനെ നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീക രിക്കുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു.
Advertisement
Next Article