കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
12:00 PM Aug 13, 2024 IST | Online Desk
Advertisement
തൃശൂര്‍: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടൂളി തുടുമയില്‍ റെജിയുടെയും ബെസ്റ്റിലിന്റെയും മകള്‍ എല്‍വിന റെജിയാണ്(10) മരിച്ചത്.
Advertisement
തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണം സംഭവം. ജനലില്‍ കെട്ടിയ ഷാളില്‍ കളിക്കുന്നതിനിടെയാണ് അപകടം. തിരുവല്ലാമല പുനര്‍ജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ചേലക്കര പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.