Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ട്രാക്കില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ട്രെയിനിടിച്ച് സബ് ഇന്‍സ്പെക്ടറുടെ കൈ അറ്റു

12:50 PM Nov 11, 2024 IST | Online Desk
Advertisement

ഭോപാല്‍: റെയില്‍വേ ട്രാക്കില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ട്രെയിനിടിച്ച് സബ് ഇന്‍സ്പെക്ടറുടെ കൈ അറ്റു. മറ്റൊരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ കരയ്യ ഭദോലി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.

Advertisement

രണ്ട് പേര്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബന്ദക്പൂര്‍ പൊലീസ് പോസ്റ്റ് ഇന്‍ ചാര്‍ജ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര മിശ്ര സംഭവസ്ഥലത്ത് എത്തിയത്. മൃതദേഹം പരിശോധിച്ച് പുറത്തെടുക്കുന്നതിനിടെ പെട്ടെന്ന് ട്രെയിന്‍ ഇടിക്കുകയായിരുന്നു.

മിശ്രയുടെ വലതുകൈ അറ്റുപോയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് വാഹനത്തിന്റെ ഡ്രൈവര്‍ യാവര്‍ ഖാനും പരിക്കേറ്റു. കൂടുതല്‍ ചികിത്സക്കായി മിശ്രയെയും ഖാനെയും ജബല്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags :
nationalnews
Advertisement
Next Article