For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഗുജറാത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന് ഒമ്പതു മണിക്കൂറിനു ശേഷം പുനര്‍ജന്മം

12:18 PM Feb 07, 2024 IST | Online Desk
ഗുജറാത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന് ഒമ്പതു മണിക്കൂറിനു ശേഷം പുനര്‍ജന്മം
Advertisement

ഗുജറാത്ത്: ഗുജറാത്തിലെ ജാംനഗറിലെ ഗോവന ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന് ഒമ്പതു മണിക്കൂറിനു ശേഷം പുനര്‍ജന്മം. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കുട്ടിയെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്.

Advertisement

കുട്ടിയെ ഉടന്‍ ജാംനഗറിലെ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ സര്‍വീസ് വിഭാഗത്തില്‍നിന്ന് രണ്ട് ടീമുകളും സംസ്ഥാന- ദേശീയ ദുരന്ത നിവാരണ സേനകളും രംഗത്തുണ്ടായിരുന്നു.ഗുജറാത്തില്‍ സമാനമായ സംഭവം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ജനുവരിയില്‍ ദ്വാരക ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരിയെ രക്ഷപ്പെടുത്തിയെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിക്കുന്നതിനിടെ കുട്ടി മരിച്ചിരുന്നു. എയ്ഞ്ചല്‍ സഖ്ര എന്ന പെണ്‍കുട്ടിയും എട്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം രക്ഷപ്പെടുത്തി ഖംഭാലിയ ടൗണിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Author Image

Online Desk

View all posts

Advertisement

.