Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കൈയെഴുത്തിലൂടെ 'കൈപ്പത്തിക്ക് ഒരു വോട്ട്'

01:28 PM Nov 12, 2024 IST | Online Desk
Advertisement

ചേലക്കര: ഗൃഹാതുരമായ ഓർമ്മകളോടെ സ്വന്തം കൈപ്പടയിൽ കൈപ്പത്തിക്ക് വോട്ട് അഭ്യർത്ഥിച്ച് കോൺഗ്രസ് പ്രവർത്തകൻ. ചേലക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം തന്നെ ഏൽപ്പിച്ച ചുമതല പൂർണമായ രീതിയിൽ നടപ്പിലാക്കാൻ വേറിട്ട വഴിയിലൂടെ പ്രചരണത്തിന് ചുക്കാൻ പിടിക്കുകയാണ് ഇദ്ദേഹം. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി ചേലക്കര നിയോജക മണ്ഡലത്തിലേ പാഞാൾ പഞ്ചായത്തിലെ 49 ആം ബൂത്തിന്റെ ചുമതലയാണ് ഇദ്ധേഹത്തെ ഏൽപ്പിച്ചിട്ടുള്ളത്.

Advertisement

ബൂത്തിലെ മുഴുവൻ വീടുകളിലും സഹപ്രവർത്തകരുമായി നേരിട്ട് സന്ദർശനം നടത്തി വീടുകളിലേ വോട്ടർമാരുമായി സംവധിച്ച് വോട്ടർമാരുടെ വിഷയങ്ങളും വിവരങ്ങളും ശേഖരിച്ചതിനുശേഷം ആണ് സ്വന്തം കൈപ്പടയിൽ ബൂത്തിലെ വോട്ടർമാരുടെ വിലാസത്തിലേക്ക് രമ്യ ഹരിദാസിന് കൈപ്പത്തി ചിഹ്നത്തിൽ വോട്ട് അഭ്യാർത്ഥിച്ച് കത്തെഴുതുന്നത്. വേഗതയുടെ ലോകത്ത് പുതിയ തലമുറയുടെ ആശയവിനിമയ സങ്കേതങ്ങളായ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണം കയ്യടക്കുമ്പോൾ കൗതുകകരമായ രീതിയിലൂടെ ഗൗരവപൂർണ്ണമായി വോട്ടർമാരിലേക്ക് കടന്നു ചെല്ലുന്ന പ്രചരണരീതി പരീക്ഷിക്കുക കൂടിയാണ് ബ്ലോക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ കൂടിയായ വടക്കേക്കാട് സ്വദേശി ഹസ്സൻ തെക്കേപ്പാട്ടയിൽ.

Tags :
news
Advertisement
Next Article