എടക്കരയിലും നിലമ്പൂരിലും ഭീതിപരത്തി കാട്ടുപോത്ത്
എടക്കര: എടക്കരയിലും നിലമ്പൂരിലും ഭീതിപരത്തി കാട്ടുപോത്ത്. നിലമ്പൂരില്‍ രാമന്‍കുത്ത് ഭാഗത്ത് വ്യാഴാഴ്ച്ച രാവിലെയാണ് കാട്ടുപോത്തിനെ കണ്ടത്. റബ്ബര്‍ തോട്ടത്തിലിറങ്ങിയ കാട്ടുപോത്ത് റോഡിലുമെത്തി. ഇതിനെ പിന്നീട് വനം ദ്രുതകര്‍മ്മ സേനയെത്തി വനത്തിലേക്ക് കയറ്റിവിട്ടു. എടക്കരയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ടൗണില്‍ കാട്ടുപോത്തിനെ കണ്ടത്. ഈ സമയം ടൗണിലുണ്ടായിരുന്ന ശുചീകരണ തൊഴിലാളികളും ഓട്ടോ െ്രെഡവര്‍മാരും മറ്റു യാത്രക്കാരുമാണ് ആദ്യം കാട്ടുപോത്തിനെ കണ്ടത്. ടൗണിലൂടെ ഓടിയ കാട്ടുപോത്തിനെ പൊലീസും വനപാലകരും ചേര്‍ന്ന് കാട്ടിലേക്കയക്കാന്‍ ശ്രമിച്ചെങ്കിലും ഇല്ലിക്കാട് ഭാഗത്തേക്ക് തിരിഞ്ഞു. രാമന്‍കുത്തിലും മുന്‍പ് വടപുറം, മമ്പാട് എന്നിവിടങ്ങളിലും കണ്ട കാട്ടുപോത്ത് തന്നെയാകാം എടക്കര ടൗണിലുമെത്തിയതെന്നാണ് കരുതുന്നത്. ഇല്ലിക്കാട്, കവളപ്പൊയ്ക വഴി നരിവാലമുണ്ടയിലൂടെ മാമാങ്കരയിലെത്തിയ കാട്ടുപോത്ത് രാവിലെ എട്ടു മണിയോടെ മരുത ഇരൂള്‍കുന്ന് വനത്തിലേക്ക് പ്രവേശിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വീണ്ടും ഇതേ കാട്ടുപോത്ത് മരുത സ്‌കൂള്‍കുന്ന്, പുളിക്കല്‍, കരിയം തോട്, വേങ്ങാപാടം, ഓടപ്പൊട്ടി പ്രദേശത്ത് നാട്ടിലിറങ്ങി ഭീതി പരത്തി. എന്നാല്‍ ജനവാസ കേന്ദ്രത്തില്‍ ഏറെ നേരമഉണ്ടായെങ്കിലും ആരെയും അക്രമിച്ചില്ല.
എടക്കര ടൗണില്‍ കാട്ടുപോത്ത് റോഡിലിറങ്ങിയപ്പോള്‍