കുഴിമന്തി കഴിച്ച് അവശനിലയിലായ സ്ത്രീ മരിച്ചു
11:02 AM May 28, 2024 IST | Online Desk
Advertisement
തൃശൂര്‍: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് അവശനിലയിലായ സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ ആണ് മരിച്ചത്. പെരിഞ്ഞനത്തെ സെയിന്‍ എന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 178 പേര്‍ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായാണ് പരാതി.
Advertisement
ഉസൈബയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഉസൈബയെ ഇന്നലെ പെരിഞ്ഞനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രേവേശിപ്പിച്ചു. പിന്നീട് ആരോഗ്യ നില വഷളായതോടെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പരാതികളില്‍ ഞായറാഴ്ചയോടെ അധികൃതരെത്തി ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും സാമ്പിളുകള്‍ കണ്ടെത്താനായില്ല. ഉസൈബയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.