എം.സി റോഡിലൂടെ അമിത വേഗതയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ യുവാവും യുവതിയും പിടിയില്‍
എം.സി റോഡിലൂടെ അമിത വേഗതയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ യുവാവും യുവതിയും പിടിയില്‍എം.സി റോഡിലൂടെ അമിത വേഗതയില്‍ കാറോടിച്ച്, നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാക്കിയ യുവാവും യുവതിയും പിടിയില്‍.കോട്ടയത്ത് ചിങ്ങവനത്ത് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.കായംകുളം വൃന്ദാവനം വീട്ടില്‍ അരുണ്‍ കുമാറിനെ (29) യും ഒപ്പമുണ്ടാരുന്ന 27കാരിയായ യുവതിയെയും ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടി കൂടിയത്.യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അറിയിച്ചു.
ഇവരുടെ വാഹനത്തില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവും, ആഭരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.കോട്ടയം മറിയപ്പള്ളി ഭാഗത്ത് നിന്നും അമിതവേഗത്തില്‍ എത്തിയ കാര്‍, നിരവധി വാഹനങ്ങള്‍ ഇടുക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും വീണ്ടും നിര്‍ത്താതെ പോയി.പിന്നീട് ചിങ്ങവനത്ത് വച്ച് പോലീസ് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.ചിങ്ങവനം സി ഐ പ്രകാശ്, എസ് ഐ സജീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചിങ്ങവനത്ത് നിന്നും വണ്ടി തടഞ്ഞു ഇവരെ പിടികൂടുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.