Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തിരുവനന്തപുരത്ത് ലോഡ്ജ് മുറിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ച നിലയിൽ

10:28 AM Jan 12, 2025 IST | Online Desk
Advertisement

തിരുവനന്തപുരം: തമ്പാനൂരില്‍ യുവതിയെ കഴുത്തറുത്ത് കൊന്നതിനു ശേഷം കൂടെയുണ്ടായിരുന്നു യുവാവ് ആത്മഹത്യ ചെയ്തു. പേയാട് സ്വദേശി കുമാറാ(52)ണ് ആശ(42)യെ കഴുത്തറുത്തതിനു ശേഷം ആത്മഹത്യ ചെയ്തത്. തമ്പാനൂർ ബസ്റ്റാൻഡിനകത്തെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം തീയതിയാണ് തമ്പാനൂർ ബസ്റ്റാൻഡിലെ ടൂറിസ്റ്റ് ഫോമില്‍ ഇവർ മുറിയെടുത്തത്.

Advertisement

ഇന്നലെ പലതവണ ഹോട്ടല്‍ ജീവനക്കാർ മുറിയില്‍ മുട്ടി വിളിച്ചിട്ടും വാതില്‍ തുറക്കുന്നില്ലായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആശ കട്ടിലിന് താഴെ കഴുത്തറുത്ത നിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയും കുമാർ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. സ്വകാര്യ ചാനലില്‍ ക്യാമറാമാനായ കുമാർ വിവാഹമോചിതനാണ്. ഇരുവരും പേയാട് സ്വദേശികളാണ്

Tags :
kerala
Advertisement
Next Article