കരുളായിയിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
05:46 PM Aug 28, 2024 IST | Online Desk
Advertisement
നിലമ്പൂർ: കരുളായിയിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കരുളായി സ്വദേശി ജംഷീറലിക്കാണ് പരിക്കേറ്റത്. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കാട്ടിൽ കൂൺ പറിക്കാൻ പോയ ജംഷീറലിയെ കരടി ആക്രമിക്കുകയായിരുന്നു. മറ്റു മൂന്ന് പേർ കൂടി യുവാവിനൊപ്പമുണ്ടായിരുന്നു.
Advertisement