മുംബൈയില്‍ സ്വകാര്യ ബാങ്ക് മാനേജരായ യുവതിയെ കാമുകന്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി
12:30 PM Jan 10, 2024 IST
|
Online Desk
Advertisement
മുംബൈ:സയണ്‍ നിവാസിയായ ആമി എന്ന അമിത് രവീന്ദ്ര കൗര്‍ (35) ആണു കൊല്ലപ്പെട്ടത്.യുപി സ്വദേശിയായ കാമുകന്‍ ഷൊയെബ് ഷെയ്ഖിനെ (24) സാക്കിനാക്കയിലെ വീട്ടില്‍നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ഷൊയെബ് കാമുകിയായ അമിയെ നവിമുംബൈയിലെ ഹോട്ടലിലെത്തിച്ച് കൊലപ്പെടുത്തുക ആയിരുന്നു.
Advertisement
ഐഡിഎഫ്‌സി ബാങ്കിന്റെ നവിമുംബൈ ശാഖയിലെ മാനേജരാണു കൊല്ലപ്പെട്ട ആമി. കൊലപാതകം ആസൂത്രണം ചെയ്ത ശേഷമാണ് പ്രതി തിങ്കളാഴ്ച ഹോട്ടലില്‍ റൂമെടുത്തത്. കൃത്യത്തിനു ശേഷം ഹോട്ടലില്‍നിന്നു കടന്നുകളഞ്ഞ പ്രതി യുപിയിലേക്ക് പോകാന്‍ ഒരുങ്ങുമ്‌ബോഴാണ് പൊലീസിന്റെ പിടിയിലാകുന്നത്. മൃതദേഹം ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
Next Article