ഏറ്റുമാനൂരിൽ യുവാവിന് ട്രെയിനിൽ പാമ്പുകടിയേറ്റു
11:43 AM Apr 15, 2024 IST
|
Online Desk
Advertisement
ഏറ്റുമാനൂരിൽ യുവാവിന് ട്രെയിനിൽ പാമ്പുകടിയേറ്റു. പാമ്പുകടിയേറ്റ മധുര സ്വേദേശി കാർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുര–ഗുരുവായൂർ (16329) എക്സ്പ്രസിലാണ് സംഭവം. രാവിലെ 9.30 നാണ് ട്രെയിൻ ഏറ്റുമാനൂർ എത്തിയത്. കാർത്തി സഞ്ചരിച്ചിരുന്ന ബോഗി കാടുപിടിച്ചു കിടന്ന സ്ഥലത്തിന് സമീപമാണ് നിർത്തിയത്. അവിടെ നിന്നും പാമ്പ് ട്രെയിനുള്ളിലേക്ക് കയറിയതാകാമെന്നാണ് കരുതുന്നത്. കാർത്തിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Advertisement
Next Article