For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഉല്ലാസവരായി എത്തിയവർ 48 മണിക്കൂറിനകം ചേതനയറ്റു മടങ്ങി!

ഉല്ലാസവരായി എത്തിയവർ 48 മണിക്കൂറിനകം ചേതനയറ്റു മടങ്ങി
Advertisement
Advertisement

കുവൈത്ത് സിറ്റി : അവധി കഴിഞ്ഞ് വെള്ളിയാഴ്ച നാട്ടിൽ നിന്ന് വന്ന മാത്യുവിനും കുടുംബത്തിനും കേവല മണിക്കുറുകൾ മാത്രമാണ് കുവൈറ്റിൽ ജീവൻ ത്രസിച്ചത്. അവരുടെ ചേതനയറ്റ ദേഹങ്ങൾ ഇന്ന് ഞായറാഴ്ച്ച രാത്രി എമിരേറ്റ്സ് വിമാനത്തിൽ നാട്ടിലേക്കു കൊണ്ട് പോയി. ഉറ്റ ബന്ധുക്കളോടും കുവൈറ്റിലെ ഏറെക്കാലത്തെ പ്രവാസത്തിൽ ലഭിച്ച സുഹൃത്തുക്കളോടും ഒരു യാത്ര പോലും പറയാൻ ആവാതെയാണ് അവർ മറഞ്ഞത്. .വെള്ളിയാഴ്ച അബ്ബാസിയയിൽ ഉണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ ആലപ്പുഴ തലവടി നീരേറ്റുപുറം മാത്യു വി. മുളയ്ക്കൽ (ജിജോ-40), ഭാര്യ ലിനി എബ്രഹാം (35), മക്കളായ ഐറിൻ (14), ഐസക് (ഒമ്പത്) എന്നിവർ ഉറ്റവർക്കും സുഹൃത്തുക്കൾക്കും നീറ്റലായി തീരാ നോതാവായി മടങ്ങി. ഫോറൻസിക് നടപടിക്രമങ്ങൾക്ക് ശേഷം ഇന്ന് ഉച്ചക്ക് ഒരുമണിയോടെ സബാഹ് ആശുപത്രി മോർച്ചറിയിൽ 4 പേരുടെയും മൃത ദേഹങ്ങൾ പൊതു ദർശനത്തിനു വെച്ച പ്പോൾ ബന്ധു മിത്രാതികൾക്കു പുറമെ സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിന് പേരാണ് ദേഹം കത്തിയമരാവുന്ന അത്യുഷ്ണത്തിലും ഹതഭാഗ്യരായ ഈ കുടുംബത്തെ കാണാൻ മോർച്ചറി സമുച്ചയത്തിലേക്ക് ഒഴുകിയെത്തിയത് . നിറകണ്ണുകളുമായാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയവർ മടങ്ങിയത്. മോർച്ചറിയിൽ അന്ത്യ ശുശ്രൂഷ കർമ്മങ്ങൾ നടക്കുമ്പോൾ കുവൈറ്റിലുള്ള പ്രിയ സഹോദരി ഷീജയും ഭർത്താവും ദുഃഖം കടിച്ചമർത്തി സമീപത്തുണ്ടായിരുന്നു.

പുക ഉയരുന്നത് കണ്ടു കതകിൽ മുട്ടിയപ്പോൾ ഉറക്കച്ചടവോടെ മാത്യു വന്നു വാതിൽ തുറന്നെങ്കിലും തന്റെ ഉറ്റവരെ വിളിച്ച് ഉണർത്തി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മാത്യു അടക്കം നാലുപേരും മരണത്തിനു കീ ഴ്പെ ടുകയായിരുന്നു എന്ന് വേണം അനുമാനിക്കാൻ . തങ്ങളുടെ കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ ഇവർ താഴെ ഇറങ്ങിയിരിക്കും എന്നാണ് കരുതിയിരുന്നത് എന്ന് നേരത്തെ അവർക്കു ഭക്ഷണം എത്തിച്ച് നൽകുകയും പുക കണ്ടപ്പോൾ കതകിൽ മുട്ടി അറിയിക്കുകയും ചെയ്ത ജിബുവും സുഹൃത്ത് നൗഷാദും പറഞ്ഞു . ഒഐസിസി കെയർ ടീമിന്റെ ധൃതഗതിയോടെയുള്ള നീക്കങ്ങളാണ് നാലു മൃതദേഹങ്ങൾ അതി വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാധ്യമാക്കിയത്.

പരേതനായ രാജുവിന്റെയും പൊന്നമ്മയുടെയും മകനായ ജിജോ എന്ന മാത്യു കുട്ടനാട് നിയോജക മണ്ഡലത്തിലെ വോട്ടർ ആയിരുന്നു. കുവൈറ്റിലുള്ള സഹോദരി ഷീജ ക്കു പുറമെ ഷീബ, ജീമോൻ എന്നിവരാണ് മറ്റു സഹോദരങ്ങൾ. തലവടി പുത്തൻപറമ്പിൽ എബ്രഹാമിന്റെയും ഡില്ലിയുടെയും മകളാണ് ലിനി. ഏക സഹോദരൻ അയർലാന്റിലാണ്. തിങ്കളാഴ്ച കാലത്ത് 9.30 ന് നെടുമ്പാശേരി വിമാന താവളത്തിൽ എത്തുന്ന മൃതദേഹങ്ങൾ ഉച്ചയോടെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ച് പ്രാർത്ഥനയ്ക്ക് ശേഷം മോർച്ചറിയിൽ സൂക്ഷിക്കും. സംസ്ക്കാര ശുശ്രുഷകൾക്കായി മൃത ദേഹങ്ങൾ ജൂലൈ 25 വ്യാഴാഴ്ച രാവിലെ 6 മണിയോടെ മുളയ്ക്കൽ വീട്ടിൽ എത്തിക്കും. ഭവനത്തിലെ ശുശ്രുഷ രാവിലെ 10.30 ന് ആരംഭിക്കും.ഇതിന് ശേഷം 11.30 ന് തലവടി പടിഞ്ഞാറെക്കര മാർത്തോമ്മാ പള്ളിയിൽ ചടങ്ങുകൾക്ക് ശേഷം മൃത ദേഹങ്ങൾ സംസ്‌കരിക്കും.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.