Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കറുപ്പ് നിറത്തോട് അസാധാരണ പേടി, അതൊരു രോഗമാണ്; ഭയപ്പെടേണ്ട ചികിത്സയുമുണ്ട്

05:08 PM Dec 18, 2023 IST | Veekshanam
Advertisement

കറുപ്പിന് ഏഴഴകാണെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ കറുപ്പ് നിറത്തോട് അസാധാരണമായ രീതിയില്‍ പേടിയുള്ള മനുഷ്യര്‍ നമുക്കിടയിലുണ്ട്. അതൊരു രോഗമാണ്. മെലാനോഫോബിയ. മെലാനോഫോബിയയെന്നാല്‍ കറുപ്പ് കാണുമ്പോള്‍, കറുപ്പിനെക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഭയമാണ്. ചിലര്‍ക്ക് ഈ ഭയം അധികരിച്ച് പാനിക് അറ്റാക് വരെയുണ്ടാകാം. കറുപ്പിനെ ഭയക്കുന്ന
നമ്മുടെ ഭരണകർത്താക്കളിൽ പല ഉന്നതർക്കും ഈ അടുത്തകാലത്തായി മെലാനോഫോബിയ ബാധിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു.

Advertisement

മെലാനോഫോബിയ പ്രശ്‌നമുള്ളവര്‍ക്ക് കറുപ്പ് കണ്ടാല്‍ ഭയം, ഇരുട്ട്, മരണം, നഷ്ടപ്പെട്ടുവെന്ന തോന്നല്‍, ഒറ്റപ്പെടല്‍, നിരാശ, രാത്രി തുടങ്ങിയ പല ചിന്തകളുമുണ്ടാകും. ഇവയാകാം ഇവരുടെ ഭയപ്പാടിന് പുറകില്‍. കറുപ്പിനോട് മാത്രമല്ല, ഇരുണ്ട നിറത്തോടു പോലും ഇത്തരത്തില്‍ ഫോബിയയുള്ളവര്‍ക്ക് പ്രശ്‌നമുണ്ടാകാം.ഇത്തരം ഫോബിയയ്ക്ക് പുറകില്‍ ചില പ്രത്യേക കാരണങ്ങളുണ്ട്. പാരമ്പര്യം ഇതിന് ഒരു കാരണമാകുന്നു. കുടുംബപരമായി ഡിപ്രഷനോ മൂഡ് ഡിസോര്‍ഡറുകളോ ഉണ്ടെങ്കില്‍ ഇത് ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങളും ഇത്തരം ചില ഫോബിയകളുമുണ്ടാകുന്നു. ഇമോഷണല്‍ പ്രശ്‌നങ്ങളാകാം ഇതിന് പുറകിലുള്ള മറ്റൊരു കാരണം.
കറുപ്പുമായി ബന്ധപ്പെട്ട് നമുക്കുണ്ടാകുന്ന നല്ലതല്ലാത്ത അനുഭവങ്ങള്‍ ഇത്തരം ഫോബിയയിലേയ്ക്ക് നയിക്കാം. പൊതുവേ മരണം പോലുള്ളവ കറുപ്പുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ദുഖാചരണത്തിനും മറ്റും കറുപ്പാണ് ഉപയോഗിച്ച് വരുന്നത്.

ഇതിന് പരിഹാരമായി പല ചികിത്സാവിധികളുമുണ്ട്. ഇതിന് സിബിടി അഥവാ കണ്‍ജങ്ടീവ് ബിഹേവിയറല്‍ തെറാപ്പി, സ്‌ട്രെസ് കുറയ്ക്കുക, മരുന്നുകള്‍ എന്നിവ പരിഹാരമായി ഉപയോഗിയ്ക്കാം. നമുക്ക് ഈ ഫോബിയ ഒഴിവാക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. കഫീന്‍ ഉപയോഗം കുറയ്ക്കുക, മദ്യപാന, ഡ്രഗ്‌സ് ഉപയോഗമുണ്ടെങ്കില്‍ ഇത് കുറയ്ക്കുകയോ ഉപേക്ഷിയ്ക്കുകയോ ചെയ്യുക, സ്‌ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ പരീക്ഷിയ്ക്കുക, പുകവലി ഉപേക്ഷിയ്ക്കുക, മകൾക്കും മരുമക്കൾക്കും ഒപ്പം സമയം ചെലവഴിയ്ക്കുക എന്നിവ ഇതില്‍ പെടുന്നു. ഇതിനായി പ്രൊഫഷണല്‍ സഹായം തേടാം.

Tags :
kerala
Advertisement
Next Article